
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവർത്തകർ തടഞ്ഞു. ബൈസൻവാലി ചൊക്കർ മുടി ആദിവാസി കുടിയിലെ 27 കാരനായ യുവാവും വട്ടവട സാമിയാറള ആദിവാസിക്കുടിയിലെ 15 കാരിയായ പെൺകുട്ടിയും തമ്മിൽ നടക്കാനിരുന്ന വിവാഹമാണ് ചൈൾഡ് ലൈൻ പ്രവർത്തകര്‍ തടഞ്ഞത്.
കുടിയിലെ പൊങ്കാല ഉത്സവ ദിവസമാണ് ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത് . ഇതനുസരിച്ച് വരനും കുടുംബാംഗങ്ങളും സാമിയാറളക്കുടിയിലെത്തിയിരുന്നു. ചൈൾഡ് ലൈൻ പ്രവർത്തകരായ ജോൺ എഡ്വിൻ, ജാൻസി എന്നിവർ അംഗൻവാടി പ്രവർത്തകരുടെയും വാർഡ് മെമ്പറുടെയും സഹായത്തോടെ കുടിയിലെ കാണിയുമായി സംസാരിച്ചു. ഇരു വീട്ടുകാർക്കും ബോധവൽക്കരണം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam