പാലക്കാട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ചെറിയച്ഛന്‍ അറസ്റ്റില്‍

Published : May 24, 2017, 07:11 PM ISTUpdated : Oct 05, 2018, 12:22 AM IST
പാലക്കാട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ചെറിയച്ഛന്‍ അറസ്റ്റില്‍

Synopsis

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വാളയാറില്‍ ഒരു പെണ്‍കുട്ടി കൂടി പീഡിപ്പിക്കപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഢനത്തിനിരയായത്. കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം ചെറിയച്ഛനാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനവിവരം പെണ്‍കുട്ടി ക്ലാസിെ അധ്യാപകനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകന്‍ ചെല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സില്‍ ചെയ്തതോടെ പീഡന വിവരം പുറത്തായി. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

വൈദ്യപരിശോധനയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. പോസ്‌കോ നിയമപ്രകാരമാണ് കുട്ടിയുടെ ചെറിയച്ഛനെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് കുട്ടിയുടെയോ ബന്ധുക്കളുടെയോ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വൈദ്യുതി ബോർഡ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല'; ജിഎൻഎ കരാർ നിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, വൈദ്യുതി വാങ്ങൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല
എൻസിപി ലയന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ബിജെപി, ഞങ്ങളുടെ പിന്തുണയില്ലാതെ ലയനം നടക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്