ചെന്നൈ ലൈം​ഗിക പീഡനം: കാവൽക്കാരനും ലിഫ്റ്റ് ഓപ്പറേറ്ററുൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു

Web Desk |  
Published : Jul 17, 2018, 12:59 PM ISTUpdated : Oct 02, 2018, 04:25 AM IST
ചെന്നൈ ലൈം​ഗിക പീഡനം: കാവൽക്കാരനും ലിഫ്റ്റ് ഓപ്പറേറ്ററുൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു

Synopsis

ചെന്നൈയിൽ പ്രായപൂർത്തിയാകാ ലൈം​ഗിക പീഡനം കാവൽക്കാരനും ലിഫ്റ്റ് ഓപ്പറേറ്ററുൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു  

തമിഴ്നാട്: ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററും സെക്യൂരിറ്റി ​ഗാർഡുമുൾപ്പെടെ പതിനെട്ട് പേർ പിടിയിൽ. ഏഴുമാസക്കാലമായി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ ഇവർ പീഡിപ്പിക്കുകയായിരുന്നു. താമസസ്ഥലത്ത് ഉള്ള പല കെട്ടിടങ്ങൾക്കുള്ളിൽ വച്ചാണ് ഇവർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടിരുന്നത്. മൂത്ത സഹോദരിയോടാണ് കുട്ടി ഇക്കാര്യം ആദ്യം പറഞ്ഞത്. പിന്നീട് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ പതിനെട്ട് പേരിൽ ഇവരുടെ താമസ്ഥലത്ത് ജോലിക്ക് വരുന്ന വാട്ടർ സപ്ലെയർ, സെക്യൂരിറ്റി ​ഗാർഡ്സ്, ലിഫ്റ്റ് ഓപ്പറേറ്റർ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്