രണ്ടര വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Published : Apr 27, 2017, 11:39 AM ISTUpdated : Oct 05, 2018, 01:55 AM IST
രണ്ടര വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Synopsis

തിരുവനന്തപുരം: അയല്‍വാസിയായ രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിയറ്റര്‍ ജംഗ്ഷന്‍ സ്വദേശി സുധീഷ്(21) ആണ് കോവളം പോലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.

കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യവും പനിയും ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കാണിക്കുകയും കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പീഡനവിവരം അറിയുന്നത്. മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുട്ടിയെ സുധീഷിന്‍റെ വീട്ടിലാക്കി പോകാറാണ് പതിവെന്നും ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നും മൊഴിയെടുപ്പില്‍ വ്യക്തമായി.

സംഭവത്തിനുശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സി.ഐ എന്‍.ഷിബു, കോവളം എസ്.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.  .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറൻമുളയിലെ ഡ്രോൺ സർവ്വേ; 'ബിജെപി ശക്തമായി എതിർക്കും, വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹം'; കുമ്മനം രാജശേഖരൻ
'കൊടിയും കെട്ടി അന്നദാനം, പിന്നെ ഗവണ്‍മെന്‍റിന്‍റെ ജോലി എന്താ?' മെഡിക്കല്‍ കോളേജിൽ ഒരു സംഘടനയും ഭക്ഷണം കൊടുക്കേണ്ടെന്ന് ജി സുധാകരൻ