ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തട്ടിപ്പ്;പരാതി കിട്ടിയാല്‍ മാത്രം നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

By Web DeskFirst Published Mar 18, 2018, 7:05 PM IST
Highlights
  • ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തട്ടിപ്പ്
  • ഇടപെടാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പിൽ ഇടപെടാതെ സംസ്ഥാന സർക്കാർ. പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കേന്ദ്ര മന്ത്രിക്ക് സ്കോളര്‍ഷിപ്പ് മോണിറ്ററിംഗ് കമ്മിറ്റി പരാതി നൽകി.

കേരളത്തിലെ സ്കോളര്‍ഷിപ്പ് പട്ടികയിൽ ഉള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണെന്നും കോളജുകളുടെ പട്ടികയിലുള്ളത് കോളജുമായി ബന്ധമില്ലാത്തവരുടെ പേരുകളാണെന്നും ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു. 

ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പട്ടികയിൽ പത്താംക്ലാസുകാരടക്കം ഇടം പിടിക്കുകയും പട്ടികയിലെ പേരുകളെല്ലാം വ്യാജമാണെന്ന് വ്യക്തവുമാണ്.
 

click me!