ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിനെ കണ്ടെത്തി

Web Desk |  
Published : Jul 02, 2018, 09:41 PM ISTUpdated : Oct 02, 2018, 06:46 AM IST
ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിനെ കണ്ടെത്തി

Synopsis

ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത് പരിശീലകന്‍ ഉള്‍പ്പെടെ 13 പേരും സുരക്ഷിതരാണ്  ഇവരെ അടിയന്തര വൈദ്യസഹായത്തിനായി മാറ്റി

തായ്‌ലന്‍റ്:  വടക്കൻ തായ്‌ലൻഡിലെ വെള്ളം കയറിയ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ കണ്ടെത്തി. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്. പരിശീലകന്‍ ഉള്‍പ്പെടെ 13 പേരും സുരക്ഷിതരാണ്. ഇവരെ അടിയന്തര വൈദ്യസഹായത്തിനായി മാറ്റി. 

ചിയാങ് റായിൽ ഗുഹ കാണാനായി കയറിയ 13 പേരടങ്ങുന്ന ഫുട്ബോ‌ൾ ടീമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഘം ഗുഹയിൽ കുടുങ്ങിയത്. 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണ് ഗുഹയ്ക്കുള്ളിലുള്ളത്. ഗുഹ കാണാൻ ഇവർ അകത്തുകയറിയതിന് പിന്നാലെ കനത്ത മഴ പെയ്തതോടെ ഇവർ അകപ്പെടുകയായിരുന്നു. 

8 കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള സാഹസികത നിറഞ്ഞ താം ലുവാഹ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ഇതേതുടർന്ന് അകത്തേക്ക് പ്രവേശിക്കുന്നതിന് അധികൃതർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് കുട്ടികളും പരിശീലകനും ഗുഹയ്ക്കകത്ത് കയറിയത്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കയറിയതിന് പിന്നാലെ കനത്ത മഴയിൽ ഗുഹയിൽ വെള്ളം നിറയുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ: 'ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുന്നു, കേരളത്തിൽ ഒരു നടപടിയുമില്ല'
വാഹന പരിശോധനക്കിടെ അപകടം; പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് യുവാക്കള്‍, തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്