
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എംഎല്‍എയെ പോലുള്ള കുറ്റകൃത്യത്തിൽ ഉള്‍പ്പെടുന്ന ഗൗരവമായി കാണേണ്ടെതെന്ന് കോടതി നിരീക്ഷിച്ചു. ആത്മഹത്യ ശ്രമത്തിന് മുമ്പ് വീട്ടമ്മയെ വിൻസന്‍റിനെ വിളിച്ചരുന്നതായി പ്രോസിക്യൂഷൻ രേഖകളിൽ വ്യക്തമാകുന്നുവെന്ന് കോടതി കണ്ടെത്തി.
ആശുപത്രി വിട്ട വീട്ടമ്മയെ എംഎൽഎയുടെ അനുയായികള്‍ ഉപദ്രവിച്ചത് ഗൗരവത്തോടെ കാണുന്നതായും ജില്ലാ സെഷൻ കോടതി പറയുന്നു. വിൻസെന്‍റിന് ജാമ്യം ലഭിച്ചാൽ ഇര വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു. രഹസ്യമൊഴി രേഖപ്പെടുത്താതിനാൽ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam