ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ പിണറായിയെന്ന് എം.എം. ഹസ്സന്‍

Published : Apr 28, 2017, 05:30 AM ISTUpdated : Oct 05, 2018, 01:55 AM IST
ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ പിണറായിയെന്ന് എം.എം. ഹസ്സന്‍

Synopsis

തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. അതുകൊണ്ടാണ് പിണറായി  എം.എം. മണിയെ സംരക്ഷിക്കുന്നത്. പൊമ്പിളെ ഒരുമൈയുടെ  സമരപന്തല്‍ പൊളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയോട് ആവശ്യപ്പെടുന്നുവെന്നും ഹസ്സന്‍ പറഞ്ഞു. 

അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ നിലപാടാണ് സമരപന്തല്‍ പൊളിക്കാന്‍ പ്രോത്സാഹമനമാകുന്നത്. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാത്തത് കോടതിയോടുള്ള അനാദരവാണ്. വിധി നടപ്പിലായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു