രാജസ്ഥാനില്‍ രണ്ട് ദളിത് നേതാക്കളുടെ വീട് കത്തിച്ചു

By Web DeskFirst Published Apr 3, 2018, 7:52 PM IST
Highlights
  • ബിജെപി എംഎല്‍എ രാജ്കുമാരി ജാദവ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായിരുന്നു ഭരോസിലാല്‍ ജാദവ് എന്നിവരുടെ വീടുകള്‍ക്കാണ് ജനക്കൂട്ടം തീയിട്ടത്

ജയ്പുര്‍: എസ്.സി-എസ്.ടി സംരക്ഷണ നിയമത്തില്‍ സുപ്രീംകോടതി വരുത്തിയ ഭേദഗതികള്‍ക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ ഭാരത്ബന്ദില്‍ ആരംഭിച്ച സംഘര്‍ഷങ്ങള്‍ തുടരുന്നു. രാജസ്ഥാനിലെ കാരുളീയില്‍ 5000-ത്തോളം പേര്‍ വരുന്ന ജനക്കൂട്ടം രണ്ട് ദളിത് രാഷ്ട്രീയനേതാക്കളുടെ വീട് അഗ്നിക്കിരയാക്കി. 

ബിജെപി എംഎല്‍എ രാജ്കുമാരി ജാദവ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായിരുന്നു ഭരോസിലാല്‍ ജാദവ് എന്നിവരുടെ വീടുകള്‍ക്കാണ് ജനക്കൂട്ടം തീയിട്ടത്. ഇന്നലെ ദളിത് സംഘടനകളുടെ പ്രതിഷേധത്തനിടെയുണ്ടായ അക്രമങ്ങള്‍ക്ക് തുടര്‍ച്ചയന്നോണമാണ് ഇന്ന് വീട് കത്തിച്ചത്. 

സംഘര്‍ഷാവസ്ഥ ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാന നില സംരക്ഷിക്കാന്‍ ജില്ലയിലൊന്നാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദിനിടെ രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി സംഘര്‍ഷമുണ്ടായിരുന്നു.
 

click me!