കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന:  രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

By Web DeskFirst Published Nov 2, 2016, 11:10 AM IST
Highlights

ഏഴാം ബ്ലോക്കിന് പുറത്തുനിന്നാണ് കഴിഞ്ഞ ദിവസം രണ്ട് മൊബൈല്‍ ഫോണുകള്‍ അധികൃതര്‍ കണ്ടെടുത്തത്.ബ്ലോക്കിന് പുറത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു ഫോണുകള്‍.ഒന്ന് സിംകാര്‍ഡ് ഉളളതും മറ്റൊന്ന് സിംകാര്‍ഡ് ഇല്ലാത്തതും.സിം കാര്‍ഡുളള ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ ഫോണുപയോഗിക്കുന്നുണ്ടെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് ഒക്ടോബര്‍ 22ന് ജയിലില്‍ പരിശോധന നടന്നിരുന്നു.എന്നാല്‍ അന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

അതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ ഏഴാം ബ്ലോക്കിനടുത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത് .നിസാം തടവില്‍ കഴിയുന്ന പത്താം ബ്ലോക്കില്‍  ഫോണുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് നിസാം ഫോണ്‍ ഉപയോഗിച്ചതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഉദ്യോഗസ്ഥരിപ്പോഴും.ഇതിനിടയില്‍ ഫോണ്‍ കണ്ടെത്തിയത് ജയിലില്‍ മൊബൈല്‍ ഫാണ്‍വിളിയുണ്ടെന്നതിന് തെളിവ് നല്‍കുന്നു.ഫോണ്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ജയിലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

click me!