
നവംബർ പതിനൊന്നിനാണ് പത്തനാപുരം സ്വദേശി മുഹമ്മദ് സിദ്ധീഖിന്റെ ഫോൺ നമ്പരിൽ എട്ട് ലക്ഷത്തി എൺപത്തി എണ്ണായിരത്തി അഞൂറ്റിപതിനഞ്ച് രൂപയുടെ ഒറ്റത്തവണ റീചാർജ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സിദ്ധീഖ് 69 രൂപ റീചാർജ് ചാർജ് ചെയ്തിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് ഈ ഭീമൻ തുകയുടെ റീചാർജ് തന്റെ ഫോണിൽ നടന്ന വിവരം മനസിലായത്. സാധാരണ ഫോൺ റീചാർജ് ചെയ്യുമ്പോൾ മെസേജ് ലഭിക്കുന്നതാണ്. എട്ടു ലക്ഷം രൂപയുടെ റീചാർജ് നടന്ന വിവരം മെസേജായി വന്നില്ല. ഫോണിലെ റീചാർജ് ഹിസ്റ്ററി പരിശോധിച്ചപ്പഴാണ് ഇത് അറിഞ്ഞത്. സംഭവത്തെകുറിച്ച് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടിയും തൃപ്തികരമായിരുന്നില്ല.
സമാനമായ രീതിയിൽ പലരുടെ ഫോണിലും വൻ തുകയുടെ റീചാർജ് നടന്നിട്ടുണ്ട്. ഇങ്ങിനെ നടന്ന റീചാർജുകൾ ഒന്നും തന്നെ മസേജായി വന്നിട്ടില്ല. മറ്റു ദിവസങ്ങളിൽ നടന്ന റീചാർജ് രേഖകളിലൊന്നും പിശകില്ല. നോട്ട് പിൻവലിക്കൽ തീരുമാനം വന്നതിന് ശേഷമാണ് പല റീചാർജുകളും നടന്നത്. അതിനാല്‍ കള്ളപ്പണം വെളിപ്പിക്കുകയോണോ എന്ന സംശയമാണ് വർദ്ധിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നിർദേശവും ലഭിച്ചിട്ടില്ലന്ന് മൊബൈൽ കമ്പനി ജീവനക്കാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam