
ലണ്ടന്‍ : ബ്രയാന എന്ന ബ്രിട്ടീഷ് മോഡല്‍ നടത്തിയ സാഹസികമായ നീക്കത്തിന് ഒടുവില്‍ മാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യഥാര്‍ത്ഥത്തിലുള്ള വസ്ത്രത്തിന് പകരം പെയ്ന്‍റ് ചെയ്ത് തീര്‍ത്തും നഗ്നയായി തെരുവിലൂടെ നടക്കാനാണ് ഇവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ മഴ ബ്രയാനയെ ചതിച്ചു എന്ന് തന്നെ പറയാം. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ബോഡി ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ബ്രയാനയുടെ ശരീരത്തില്‍ പെയിന്റു ചെയ്തത്.
പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പെയിന്‍റിഗിന്‍റെ കൃത്യതയും, ഒറിജിനാലിറ്റിയും മനസിലാക്കുകയായിരുന്നു ലക്ഷ്യം. വസ്ത്രമല്ലെന്നും ശരീരത്തില്‍ അടിച്ച ചായമാണെന്നും പെട്ടെന്ന് ആള്‍ക്കാര്‍ മനസിലാക്കിയാല്‍ ഈ പരീക്ഷണം പരാജയപ്പെട്ടതായി കണക്കാക്കും. പ്രതികരണങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറമാനും ഉണ്ടായിരുന്നു. കണ്ടവര്‍ ആരും ശരീരത്തില്‍ വസ്ത്രമില്ലെന്ന് തിരിച്ചറിഞ്ഞില്ല. പുതിയ വസ്ത്രത്തെ എല്ലാവരും വാനോളം പുകഴ്ത്തി.
ബ്രയാനയുടെ ശരീരത്തില്‍ പെയിന്റടിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അങ്ങനെ തെരുവില്‍ നടക്കുന്നതിനിടെയാണ് പെട്ടെന്ന് മഴയെത്തിയത്. സമീപത്തുണ്ടായിരുന്ന ചിലരോട് തന്നെക്കൂടി കുടയില്‍ കയറ്റുമോ എന്ന് ബ്രയാന്‍ ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല.
കാമറാമാനും ഇതിനായി ചിലരോട് കെഞ്ചി. അല്പം കഴിഞ്ഞാണ് സമ്മതം കിട്ടിയത്. ഇതിനിടെ മഴവെള്ളം വീണ് ബ്രയാനയുടെ ശരീരത്തിലെ കുറേയേറെ ഭാഗത്തെ പെയിന്‍റ് ഇളകിയിരുന്നു. എന്തായാലും തലനാരിഴയ്ക്കാണ് ബ്രയാനയുടെ മാനം പോകാതിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam