അടുത്ത അഞ്ച് കൊല്ലം രാജ്യം നിര്‍ണായക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി

By Web DeskFirst Published Aug 9, 2017, 1:08 PM IST
Highlights

ദില്ലി: അടുത്ത അഞ്ച് കൊല്ലം രാജ്യം നിര്‍ണായക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യത്തോടും നിരക്ഷരതയോടും അഴിമതിയോടും ക്വിറ്റ് ഇന്ത്യ എന്ന് പറയുന്ന വിപുലമായ നടപടികൾക്ക് തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്സഭയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ 75ആം വാര്‍ഷിക വേളയിലെ പ്രത്യേക ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2022 ഓടെ വര്‍ഗീയ സംഘര്‍ഷങ്ങളും ജാതി വിവേചനങ്ങളും അഴിമതിയും ഇല്ലാത്ത ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞ എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചര്‍ച്ചയിൽ സംസാരിച്ച് സംഘപരിവാറിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ദേശീയബോധത്തെക്കുറിച്ച് സംസാരിക്കുന്ന ചില സംഘടനകൾ ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തതാണെന്ന് സോണിയഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ നഷ്ടപ്പെട്ട മൂല്യങ്ങൾ തിരിച്ച് പിടിക്കാൻ ഈ ദിനം പ്രചോദനമാകണമെന്ന് സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ പറഞ്ഞു.

click me!