സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്പൂര്‍ണ യോഗം ഇന്ന് ദില്ലിയില്‍

By Web DeskFirst Published Jul 16, 2016, 1:14 AM IST
Highlights

പത്ത് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്പൂര്‍ണ യോഗം വിളിക്കുന്നത്. 2006ല്‍ യുപിഎ സര്‍ക്കാരാണ് അവസാനമായി മുഖ്യമന്ത്രിമാരെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. ചരക്ക് സേവന നികുതി ബില്‍, ആഭ്യന്തരസുരക്ഷ, സാമൂഹിക-സാമ്പത്തിക ആസൂത്രണം, സ്കൂള്‍ വിദ്യാഭ്യാസം, ആധാര്‍, സബ്സിഡി നേരിട്ട് ബാങ്കിലെത്തിക്കുന്ന പദ്ധതി തുടങ്ങിയവയില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി എന്നിവരുള്‍പ്പെടെ 17 കേന്ദ്രമന്ത്രിമാരും രാഷ്‌ട്രപതി ഭവനിലെ വെസ്റ്റ് ഹാള്‍ കള്‍ച്ചര്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. 

രാവിലെ 10.15ന് യോഗം തുടങ്ങും. ഇതിന് ശേഷം കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവുവുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. റെയില്‍ വികസനരംഗത്തെ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കും. സംസ്ഥാന തുറുമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കൊപ്പം കേന്ദ്ര തുറമുഖമന്ത്രി നിധിന്‍ ഗഡ്‍കരിയെ കാണാനുള്ള ശ്രമവും നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുറം, കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയതിലെ ആശങ്ക എന്നിവ പങ്കുവയ്‌ക്കും. നാളെ കേരള ഹൗസില്‍ സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

click me!