ബാങ്കിങ് സംവിധാനം മുഴുവന്‍ പ്രധാനമന്ത്രി തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി

By Web DeskFirst Published Apr 17, 2018, 3:50 PM IST
Highlights

ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ പ്രധാനമന്ത്രി തട്ടിയെടുത്ത് നീരവ് മോദിക്ക് കൊടുത്തു.

ദില്ലി: ബാങ്കിങ് സംവിധാനം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതാണ്  വീണ്ടും നോട്ട് ക്ഷാമമുണ്ടാകാന്‍ കാരണം. നീരവ് മോദി ഉള്‍പ്പെടെയുള്ളവര്‍ കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ടിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ പ്രധാനമന്ത്രി തട്ടിയെടുത്ത് നീരവ് മോദിക്ക് കൊടുത്തു. അതിനെ തുടര്‍ന്നാണ് നമ്മള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതരായത്. 30,000 കോടിയും കൊണ്ട് നീരവ് മോദി രാജ്യം വിട്ടിട്ടും പ്രധാനമന്ത്രി ഒന്നും മിണ്ടാന്‍ തയ്യാറാവുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. പല വിഷയങ്ങളിലും സംവാദത്തിന് തയ്യാറാവാതെ പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും അമേഠിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പരിഹസിച്ചു. പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ വരാന്‍ പോലും പേടിയാണ്. റാഫേല്‍ ഇടപാട്, നീരവ് മോദിയുടെ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ 15 മിനിറ്റ് നേരമെങ്കിലും സംവാദത്തിനു തയാറാല്‍ പിന്നെ അദ്ദേഹം പാര്‍ലമെന്റില്‍ എഴുനേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലായിപ്പോകുമെന്നും രാഹുല്‍ പറഞ്ഞു.

click me!