മോദി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം ഇന്ന്; ഒഡീഷയിലെ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Web Desk |  
Published : May 26, 2018, 07:26 AM ISTUpdated : Jun 29, 2018, 04:12 PM IST
മോദി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം ഇന്ന്; ഒഡീഷയിലെ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Synopsis

വഞ്ചനാദിനം ആചരിച്ച് കോണ്‍ഗ്രസ്

ദില്ലി: നരേന്ദ്രമോദി സർക്കാർ ഇന്ന് നാലു വർഷം പൂർത്തിയാക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയിൽ പങ്കെടുക്കും. കിഴക്കേ ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നാലാം വാർഷികാഘോഷം ബിജെപി ഒഡീഷയിലാക്കിയത്. ദില്ലിയിൽ സർക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കാൻ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനം നടത്തും. അതേസമയം ഇന്ന് വഞ്ചനാദിനമായി ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം നല്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കും.ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിയെ രാഹുൽഗാന്ധി നേരത്തെ വെല്ലുവിളിച്ചിരുന്നു.

നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ നാല് വർഷത്തെ വിവിധ മന്ത്രാലയങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനവും ദില്ലിയില്‍ തുടങ്ങി. ജനപഥിലെ അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്ന് കൊച്ചി റിഫൈനറിയും എല്‍എന്‍ജി ടെര്‍മിനലും പങ്കെടുക്കുന്നുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
അവർ ഒത്തുപാടി 'കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്' മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം