മോദി പുടിന്‍ കൂടിക്കാഴ്ച ഇന്ന്

Web Desk |  
Published : May 21, 2018, 06:14 AM ISTUpdated : Jun 29, 2018, 04:22 PM IST
മോദി പുടിന്‍ കൂടിക്കാഴ്ച ഇന്ന്

Synopsis

നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. പുടിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തുന്നത്. ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള ചർച്ചക്ക് പുറമേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരായ നീക്കം, ആണവോർജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം തുടങ്ങിയ  വിഷയങ്ങളും ചർച്ചയാകുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ പങ്കജ് സരൺ പറഞ്ഞു.

ഈ വർഷം അവസാനം പുചിൻ ഇന്ത്യ സന്ദ‌ർശിക്കുമെന്നും പങ്കജ് സരൺ അറിയിച്ചു. സോചിൻ നഗരത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് തന്നെ നരേന്ദ്രമോദി മടങ്ങും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന  ആത്മവിശ്വാസമുണ്ടെന്ന്  നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും