മോദി തരംഗം പഴങ്കഥ, രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍: ശിവസേന

Published : Oct 26, 2017, 11:38 PM ISTUpdated : Oct 05, 2018, 01:47 AM IST
മോദി തരംഗം പഴങ്കഥ, രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍: ശിവസേന

Synopsis

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. നരേന്ദ്ര മോദി തരംഗം മാഞ്ഞു പോയതായും രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ജി.എസ്.ടി പ്രതിഷേധവും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും ചൂണ്ടിക്കാട്ടിയായിരുന്നുശിവസേന നേതാവിന്റെ പ്രതികരണം.

രാഹുല്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്നു വിളിക്കുന്നതു തെറ്റാണ്. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. അവര്‍ക്ക് ഏതു നേതാവിനെയും പപ്പുവാക്കാന്‍ കഴിയും. ജി.എസ്.ടിക്കെതിരെ ഗുജറാത്തില്‍ ഉടലെടുത്തിരിക്കുന്ന ജനരോഷം തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയാകുമെന്നതിന്റെ സൂചനയാണ്.  

കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും ശിവസേനയും ബി.ജെ.പിയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബി.ജെ.പിക്കെതിരെ-പ്രധാനമായും മോദിക്കെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയടക്കം നിരവധി നേതാക്കള്‍ നേരത്തെയും  രംഗത്തെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

അവസാന നിമിഷത്തെ സർപ്രൈസ് എൻട്രി, ജീവതത്തോട് പടവെട്ടി കയറിവന്നവനുള്ള അർഹതയുടെ അംഗീകാരം, മന്ത്രിസഭയിലെ 'ബേബി'യായി ഒജെ ജനീഷ്
നായയ്ക്ക് നൽകാനായി വച്ചിരുന്ന പഴകിയ കോഴിക്കറി കഴിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം