ഗോ സംരക്ഷകര്‍ക്കെതിരെ  മോഹന്‍ ഭാഗവത്

Published : Oct 11, 2016, 06:17 AM ISTUpdated : Oct 05, 2018, 03:09 AM IST
ഗോ സംരക്ഷകര്‍ക്കെതിരെ  മോഹന്‍ ഭാഗവത്

Synopsis

നിയമം ലംഘിക്കുന്നവര്‍ ഗോ രക്ഷകരല്ലെന്നും ഗോരക്ഷകരെ വഴിതെറ്റിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗോരക്ഷകരെ വ്യാജന്മാരില്‍ നിന്ന് തിരിച്ചറിയണം. ഗോ സംരക്ഷണ നിയമങ്ങള്‍ ഇതുവരെ നിര്‍മ്മിക്കാത്തതിനാല്‍ പശുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം ഗോ സരംക്ഷകര്‍ ആരംഭിക്കണം. എന്നാല്‍ ആരാണ് നിയമം ലഘിക്കുന്നതെന്ന് ശ്രദ്ധിക്കണം. ജൈന വിഭാഗക്കാരടക്കം പലരും ഗോ സംരക്ഷകരാണ്. ഗോ രക്ഷകര്‍ നല്ല മനുഷ്യരാണ്. എന്നാല്‍ അവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്‍മീരില്‍ കരസേന നടത്തിയ മിന്നലാക്രമണത്തിന് സര്‍ക്കാരിനെ അഭിനന്ദിച്ച മോഹന്‍ ഭാഗവത് പാകിസ്ഥാന് അര്‍ഹിക്കുന്ന തിരിച്ചടിയാണ് കിട്ടിയതെന്നും നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി