
ദില്ലി: ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭഗവത് റിപ്പബ്ലിക് ദിനത്തിലും കേരളത്തിൽ പതാക ഉയർത്തുമെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ സ്വകാര്യ സ്കൂളിലാണ് പതാക ഉയര്‍ത്തുന്നത്. പാലക്കാട്–ഷോർണൂർ റൂട്ടിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തിൽ 26 മുതൽ നടക്കുന്ന ആർഎസ്എസ് മണ്ഡൽ ഉപരികാര്യകർതൃ പ്രവർത്തകരുടെ ശിബിരത്തിൽ പങ്കെടുക്കാനെത്തുമ്പോഴാണു മോഹൻ ഭഗവത് രാവിലെ ഒൻപതിനു സ്കൂളിൽ റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുക.
നേരത്തെ ഓഗസ്റ്റ് 15നു പാലക്കാട് മൂത്താന്തറ കർണകയമ്മൻ ഹൈസ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ അദ്ദേഹം പതാക ഉയർത്തിയതും പതാക ഉയർത്തുന്നതു സർക്കാർ വിലക്കിയതും വിവാദമായിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാനാണ് ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിന്‍റ ക്രിമിനല്‍ കുറ്റ സാധ്യത പരിശോധിക്കാന്‍ പാലക്കാട് എസ്പിയോട് അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam