54 രോഗികളെ ലൈംഗിക ഇരകളാക്കി ; ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ജാമ്യം

By vishnu kvFirst Published Sep 2, 2017, 12:29 AM IST
Highlights

ലണ്ടന്‍: രോഗികളെ ലൈംഗിക ഇരകളാക്കിയ ലണ്ടനിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ഉപാധികളോടെ ജാമ്യം. രോഗികളെ ചികിത്സിക്കുന്നതിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയാണ് കോടതി ഡോക്ടര്‍ക്ക് ജാമ്യം നല്‍കിയത്. ചികിത്സയക്ക് എത്തിയ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെ 118 കുറ്റകൃത്യങ്ങളാണ് ഡോക്ടര്‍ക്ക് എതിരെ ഉള്ളത്. ലണ്ടനിലെ റോംഫോര്‍ഡില് സ്ഥിരതാമസക്കാരായ ഗുജറാത്തില്‍ നിന്നുള്ള ഡോ മനീഷ് ഷായാണ് തന്റെ മുന്നില്‍ ചികിത്സയക്ക് എത്തിയ പതിമൂന്നു വയസുകാരി ഉള്‍പ്പടെ 54രോഗികളെ ലൈംഗിക ഇരകളാക്കി മാറ്റിയത്.

2004നും 2013നും ഇടയില്‍ ഹാവെറയിലെ  ആശുപത്രിയില് ജോലി ചെയ്യവേ ഇത്തരം 118 ലൈമഗിക കുറ്റകൃത്യ കേസുകളാണ് ഡോക്ടര്‍ക്ക് എതിരെ  സ്‌കോട്ടലന്റ് പോലീസ് ചുമത്തിയത്. തുടക്കത്തില്‍ ചെറിയ ശസ്ത്രക്രിയകള്‍ ചെയ്തിരുന്ന ഡോ മനീഷ് ഷാ പിന്നീട് മുഖ്യ പ്രവര്‍ത്തന മേഖല കുടുംബാസൂത്രണത്തിലേക്ക് മാറ്റി. ഇക്കാലയളവില്‍ ഡോകടര്‍ ലൈംഗിക കുറ്റകൃത്യം വര്‍ധിപ്പിച്ചതെന്നും സ്‌കോട്ടലന്റ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ലണ്ടനിലെ ബാര്‍ക്കിംങ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരായ ഡോക്ടര്‍ നിരപരാധിയാണെന്ന് വാദിച്ചു. എന്നാല്‍ ചുമത്തപ്പെട്ട 118 കേസുകളിലും വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടികാട്ടി. ഇരു വിഭാഗങ്ങളുടേയും വാദം കേട്ട കോടതി ഡോകടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ജനറല്‍ മെഡിക്കല്‍  കൗണ്‍സിലിന്റെ അംഗീകാരം റദ്ദാക്കി.  

മുമ്പ് ചികിത്സിച്ച രോഗികളോടും ഇടപെടരുതെന്ന കര്‍ശ്ശന വ്യവസ്തയോടെയാണ് ജാമ്യം നല്‍കിയത്. നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയതതിന് പിന്നാലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍  ഡോക്ടറെ സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും നോര്‍ത്ത് അവന്യൂവിലെ മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ ഇയാള്‍ ചികിത്സ നടത്തി വരികയായിരുന്നു. കേസ് സെപ്റ്റംബര്‍ 27ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ വര്‍ഷം രോഗിയെ പീഡിപ്പിച്ചതിന് മറ്റൊരു ഇന്ത്യ വംശജനായ  ഡോക്ടറും പിടിയിലായിരുന്നു. 

ചികിത്സയക്ക് എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള് ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനാണ് മംഗലാപുരം സ്വദേശിയായ ഡോകടറെയ സ്‌കോര്‍ട് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇതിന് പിന്നാലെയാണ് രോഗികളടക്കം 118 പേരെ ലൈംഗികമായി പീഡിപ്പിച്ചതിന് മറ്റൊരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായത്.
 

click me!