പ്രൈമറി സ്‌കൂള്‍ വിദാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി

Published : Mar 30, 2017, 07:11 PM ISTUpdated : Oct 04, 2018, 07:50 PM IST
പ്രൈമറി സ്‌കൂള്‍ വിദാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി

Synopsis

ഒഡീസ: പ്രൈമറി സ്‌കൂള്‍ വിദാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ഒടുവില്‍ പൊലീസെത്തിയാണ് ആരോപണ വിധേയനെ നാട്ടുകാരില്‍നിന്ന് രക്ഷിച്ചത്. ഒഡീഷയിലെ ബരിപാദയിലാണ് സംഭവം. 

ഒഡീഷയിലെ  മയൂര്‍ഭഞ്ച് ജില്ലയിലെ  പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ ദുര്‍ഗ്ഗാചരണ്‍ ഗിരിയെ ആണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. സ്‌കൂളിലെ  മുന്ന് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ  വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ സ്‌കൂള്‍ പരിസരത്ത് വെച്ച് തന്നെ പിടി കുടി.

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അധ്യാപകനെ കെട്ടിയിട്ട് പരസ്യ വിചാരണയ്ക്ക് വിധേയനാക്കി കൈകാര്യം ചെയ്തു. മര്‍ദ്ദിക്കുന്ന ദൃശ്യവും നാട്ടുകാരില്‍ ഒരാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പിന്നാലെ ക്രൂരമര്‍ദ്ദനമാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്കെതിരായ ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്