ഭര്‍ത്താവ് പോരാ; മകളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

Published : Jan 13, 2018, 04:07 PM ISTUpdated : Oct 04, 2018, 04:29 PM IST
ഭര്‍ത്താവ് പോരാ; മകളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

Synopsis

ദുണ്ടിഗല്‍ : ഭര്‍ത്താവ് അത്ര പോരെന്ന തോന്നലില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. ദുണ്ടിഗല്‍ സ്വദേശിയായ ശ്രുജന(26)യെയും മൂന്നുവയസ്സുകാരി മകളെയെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയാണ് മരിച്ച ശ്രുജനയ്ക്ക് അനുയോജ്യനായ ഭര്‍ത്താവിനെ ലഭിച്ചില്ലെന്നും ജോലിയും ജീവിതവും ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു

കഴിഞ്ഞ കുറച്ചുനാളുകളായി ശ്രുജന ഭര്‍ത്താവ് ശങ്കറുമായി ചേര്‍ച്ചയിലല്ലായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ശങ്കര്‍ ഒരു സാധാരണ തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ആത്മഹത്യയെ കുറിച്ച് ചിന്തിച്ച യുവതി വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ മകളുടെ ഭാവി കൂടി നശിക്കുമെന്നോര്‍ത്താണ് കുട്ടിയെ കൂടി കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എണ്ണ സ്റ്റോക്ക് തീരാറായി, ഇന്ത്യയോട് സഹായം തേടി അയൽ രാജ്യങ്ങൾ, ബംഗ്ലാദേശ് ആവശ്യപ്പെട്ടത് 5000 ടൺ ഡീസൽ, നോക്കട്ടെയെന്ന് മറുപടി
ട്രംപിന് ഇറാന്റെ പ്രഹരം; ഹോര്‍മുസ് കടലിടുക്കിലെ ഊരാക്കുടുക്ക് എങ്ങനെ അഴിക്കും?