മോണിക ഗുര്‍ഡെ വധം; കുറ്റപത്രം സമര്‍പ്പിച്ചു

Published : Jan 08, 2017, 12:34 PM ISTUpdated : Oct 05, 2018, 01:44 AM IST
മോണിക ഗുര്‍ഡെ വധം; കുറ്റപത്രം സമര്‍പ്പിച്ചു

Synopsis

2016 ഒക്ടോബറിലാണ് സുഗന്ധദ്രവ്യ ഗവേഷകയായ മോണിക ഗുര്‍ഡെയെ പനാജിയിലെ ഫ്‌ളാറ്റില്‍മരിച്ച നിലയില്‍കണ്ടെത്തിയത്.  നഗ്നമായ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജ് കുമാര്‍സിംഗ് പിടിയിലാകുന്നത്.  ഫ്ലാറ്റിൽ മോഷണം നടത്തിയതിന് ജോലിയിൽ നിന്നും പറഞ്ഞുവിട്ടതിലെ പ്രതികാരമായിരുന്നു ഈ നീചകൃത്യം ചെയ്യാൻ രാജ് കുമാറിനെ പ്രേരിപ്പിച്ചത്.

ഫ്‌ളാറ്റിനെ കുറിച്ച് നന്നായി അറിയുന്ന ആളായത് കൊണ്ട് മോണിക്ക ഇല്ലാത്ത സമയം കൃത്രിമ താക്കോല്‍ഉപയോഗിച്ച് അകത്ത് കയറി. മോണിക്ക എത്തിയപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് ബെഡ്‌റൂമില്‍എത്തിച്ച് കയ്യും കാലും കെട്ടിയിട്ടു. ഇതിനിടെ ഇവരുടെ മൊബൈല്‍ഫോണും, എടിഎം കാര്‍ഡും പ്രതി സ്വന്തമാക്കിയിരുന്നു.
മോണിക്കയെ കത്തി കൊണ്ട് കുത്തിയും മര്‍ദ്ദിച്ചും മൃതപ്രായ ആക്കിയ ശേഷമാണ് ബലാൽസംഗം ചെയ്തതെന്ന് കുറ്റപത്രത്തില്‍പറയുന്നു. പിന്നീട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇയാൾക്കെതിരെ ശക്തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ട്.

മോണിക്കയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പ്രതി ബംഗളൂരുവില്‍നിന്ന് പണം പിന്‍വലിച്ചതിന്‌റെ രേഖകള്‍ പൊലീസിന് കിട്ടിയതാണ് കേസിൽ സുപ്രധാന വഴിത്തിരിവായത്.  ഒപ്പം എടിഎമ്മിലെ സിസിടിവിയില്‍ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഫ്‌ളാറ്റിൽ നിന്ന് കാണാതായ മൊബൈല്‍ഫോണും ഇയാളില്‍നിന്ന് കണ്ടെത്തി.

കൊലപാതകം, ഭവനഭേദനം, പീഡനം, മോഷണം എന്നീ കുറ്റങ്ങളാണ് രാജ് കുമാറിന് മേല്‍ചുമത്തിയിരിക്കുന്നത്. 3 മാസം കൊണ്ടാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതയ്ക് പരമാവധി ശിക്ഷ ലഭിക്കാന്‍പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍സന്ദേഷ് ചന്ദ്രശേഖര്‍വ്യക്തമാക്കി. 283 പേജുള്ള കുറ്റപത്രം വടക്കന്‍ഗോവയിലെ കോടതിയില്‍സമര്‍പ്പിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ