കൊല്ലത്ത് സദാചാര ഗുണ്ടായിസത്തില്‍ യുവാവിന് പരിക്കേറ്റു

Web Desk |  
Published : Apr 20, 2017, 04:52 PM ISTUpdated : Oct 04, 2018, 07:31 PM IST
കൊല്ലത്ത് സദാചാര ഗുണ്ടായിസത്തില്‍ യുവാവിന് പരിക്കേറ്റു

Synopsis

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. പിണക്കല്‍ സ്വദേശി ഷെഹിന് ഗുണ്ടകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ ഇനിയും പൊലീസിനായിട്ടില്ല.

കൊല്ലം പിണക്കല്‍ ഭാഗത്ത് സുഹൃത്തായ ഒരു പെണ്‍കുട്ടിയെ കാണാനെത്തിയാതായിരുന്നു ഷെഹിന്‍. പെട്ടെന്ന് ഒരു സംഘം ഇയാള്‍ക്ക് മുന്നിലെത്തി. ബൈക്ക് തടഞ്ഞ് നിര്‍ത്തി. ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഷെഹിന്റെ കൈയൊടിഞ്ഞു. കൂടുതല്‍ പേരെ സ്ഥലേക്ക് വിളിച്ച് വരുത്തി മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് സംഘം മടങ്ങിയത്.

റോഡിലൂടെ പോയ ചിലരാണ് ഷെഹിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. സംഭവുമായി ബന്ധമില്ലാത്തെ ചിലരെ പിടികൂടി ജാമ്യത്തില്‍ വിട്ടുവെന്നും ഷെഹിനും കുടുംബവും പറയുന്നു. രണ്ട് മാസം മുന്‍പാണ് കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ