സദാചാര ഗുണ്ടായിസം; എട്ട് പേര്‍ പിടിയില്‍

Web Desk |  
Published : Jun 01, 2018, 05:25 PM ISTUpdated : Jun 29, 2018, 04:13 PM IST
സദാചാര ഗുണ്ടായിസം; എട്ട് പേര്‍ പിടിയില്‍

Synopsis

വ്യാഴാഴ്ച ഉച്ചയോടെ പെരിയ മൊയോലത്തെ ശ്മശാനത്തിന് സമീപമാണ് പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടകളുടെ അക്രമം ഉണ്ടായത്. 

കാസർകോട്: ആണ്‍സുഹൃത്തിനൊപ്പം കണ്ട പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  കാസർകോട് പെരിയ മൊയോലത്തെ രാധാകൃഷ്ണന്‍(43), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖില്‍(21), ശ്രീരാഗ്(20), സുജിത്ത്(29), സുമിത്ത്(24), അജയ് ജിഷ്ണു(19) എന്നിവരെയാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പെരിയ മൊയോലത്തെ ശ്മശാനത്തിന് സമീപമാണ് പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടകളുടെ അക്രമം ഉണ്ടായത്. 

ഒരു സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും പെരിയയിലെ സുഹൃത്തുമാണ് സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തിയത് കണ്ട് അതുവഴി പോവുകയായിരുന്ന സംഘം യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പെൺകുട്ടി എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായി.  

പെണ്‍കുട്ടിയെയും യുവാവിനെയും ഒപ്പം നിര്‍ത്തി വീഡിയോ എടുക്കാനും സംഘം ശ്രമിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയാണ് സദാചാര ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്  പിടിയിലായ എട്ട് പേരെയും വെള്ളിയാഴ്ച  ഉച്ചയോടെ അറസ്റ്റ് ചെയ്ത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറം മൂത്തേടത്ത് പശുവിന് പുല്ലരിയുന്നതിനിടയിൽ യുവാവിനു പാമ്പുകടിയേറ്റു; യുവാവ് ആശുപത്രിയിൽ ചികിത്സയിൽ
അവധി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിർധനരായ പെൺകുട്ടികളെ തൊഴിൽ വാഗ്ദാനം നൽകി ചതിച്ച 11 പേർ അറസ്റ്റിൽ