
കാസര്‍ഗോഡ്: കാസർഗോട് യുവാവിനെ വീടിനകത്ത് കൈകാലുകൾ കൂട്ടി കെട്ടിയിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരേയും സംഭവവുമായി ബന്ധപ്പെട്ട് ആരും പാതിനൽകിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
യുവതിയെ നിരന്തരം ഫോണിൽ ശല്യം ചെയ്തതിനെ തുടർന്ന് യുവാവിനെ വീട്ടുകാർ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വടികൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേക്കുകയും ചെയ്യുന്നുണ്ട്. അടിക്കരുതെന്ന് യുവാവ് യാചിക്കുമ്പോഴും മർദ്ദനം തുടരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചത് സ്ത്രീ തന്നെയാണെന്നാണ് സൂചന.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാസർഗോട് പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരേയും സംഭവത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam