നടിക്കെതിരായ ആക്രമണത്തിലെ ഗു​ഢാ​ലോ​ച​ന: ഇനിയും അറസ്റ്റുണ്ടാകും

Published : Jul 11, 2017, 04:46 PM ISTUpdated : Oct 05, 2018, 03:15 AM IST
നടിക്കെതിരായ ആക്രമണത്തിലെ ഗു​ഢാ​ലോ​ച​ന: ഇനിയും അറസ്റ്റുണ്ടാകും

Synopsis

കൊ​ച്ചി: നടിക്കെതിരായ ആക്രമണത്തിലെ ഗു​ഢാ​ലോ​ച​ന കേ​സി​ൽ ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​വു​മെ​ന്നും റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ്. ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ക​യും തെ​ളി​വെ​ടു​പ്പി​നാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടുപോ​കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കാ​നാ​യി​ട്ടാ​ണു പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. 2013 ഏ​പ്രി​ലി​ൽ കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ അ​ബാ​ദ് പ്ലാ​സ​യി​ൽ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന​ത്. ദി​ലീ​പി​ന്‍റെ കു​ടും​ബ ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ക്വ​ട്ടേ​ഷ​നി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം.

എന്നാൽ നടിയെ ആക്രമിക്കാൻ സുനിക്ക് 1.5 കോടി ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പണം നൽകിയില്ല. തൃശൂരിൽ "ജോർജേട്ടൻസ് പൂരം' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ച് ഇരുവരും കാണുകയും പിന്നീട് 10,000 രൂപ നൽകി ക്വട്ടേഷൻ ഉറപ്പിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
ഡാറ്റ ചോര്‍ച്ചയിൽ ഗുരുതര ആരോപണം; 'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി', രേഖ പുറത്തുവിട്ട് ചെന്നിത്തല