സംസ്ഥാനത്ത് ഡെങ്കിപ്പനി പരക്കുന്നു; കൊതുകിന്റെ ഉറവിടം വീടുകള്‍ക്കുള്ളില്‍

By Web DeskFirst Published Jul 14, 2018, 3:48 PM IST
Highlights

ഇടക്കിടെയുള്ള മഴ, ശുദ്ധ ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇവയൊക്കെ ഡെങ്കിപ്പനിയ്ക്ക് കാരണമായ ഈഡിസ് കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ 2769 പേര്‍ ചികിത്സ തേടിയതിൽ 47 പേർക്കാണ് .

ഇടക്കിടെയുള്ള മഴ, ശുദ്ധ ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇവയൊക്കെ ഡെങ്കിപ്പനിയ്ക്ക് കാരണമായ ഈഡിസ് കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യമാണ്. ഇതാണ് സംസ്ഥാനത്തെ അവസ്ഥ. രോഗം സ്ഥിരീകരിച്ചവരും രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടേയും എണ്ണം 13207 ആണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തില്‍ ഈഡിസ് കൊതുകിന്റെ ഉറവിടം ഏറെയും വീടുകള്‍ക്കുള്ളിലാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ പരിസര ശുചിത്വം പാലിക്കാനും ഡ്രൈഡേ ആചരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

ഈഡിസ് കൊതുകുവഴി പകരുന്ന ചിക്കുൻഗുനിയ 35 പേര്‍ക്ക് കണ്ടെത്തി. ചെള്ളുപനി 81 പേര്‍ക്ക് പടിപെട്ടപ്പോള്‍ ഒരു മരണവും സംഭവിച്ചു. ഇതുള്‍പപ്പെടെ ഏഴുമാസത്തിനിടെ വിവിധ തരം പകര്‍ച്ച വ്യാധികളില്‍ മരിച്ചരുടെ എണ്ണം 178 ആയി.

click me!