സിറിയയില്‍ ഐഎസിനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ സേനയെ അയയ്‌ക്കും

Web Desk |  
Published : Mar 10, 2017, 01:24 AM ISTUpdated : Oct 04, 2018, 10:27 PM IST
സിറിയയില്‍ ഐഎസിനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ സേനയെ അയയ്‌ക്കും

Synopsis

ഒബാമ ഭരണകാലത്ത് എത്തിയ 500 ട്രൂപ്പിന് പുറമേയാണ് അമേരിക്ക 400 ട്രൂപ്പിനെക്കൂടി സിറിയയിലേക്കയച്ചത്. ഐ എസിനെതിരായ പ്രവര്‍ത്തനം ശക്തമക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു. നാവിക സേനാംഗങ്ങളാണ് ഇത്തവണ അമേരിക്കന്‍ സേനയില്‍ ഭൂരിഭാഗവും. വരും ദിവസങ്ങളില്‍ റക്കയില്‍ ശക്തമായ ആക്രമണം നടത്താനാണ് അമേരിക്കന്‍ സഖ്യസേനയുടെ പദ്ധതി. ഐ എസിനെ തുരത്താനുള്ള നടപടിയുടെ ഭാഗമായി കുവൈത്തിലേക്ക് 1000 ട്രൂപ്പിനെ അയക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐ എസിനെ തുരത്തുകയാണ് പ്രഥമ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി യു എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ വിളിച്ച യോഗം ഈ മാസം 22 ന് ചേരും. വാഷിംഗ്ടണില്‍ നടക്കുന്ന യോഗത്തില്‍ 68 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് വർഷത്തെ പ്രണയം, കല്യാണം കഴിഞ്ഞതോടെ സ്ത്രീധനം ചോദിച്ച് ഭ‍ർത്താവിന്‍റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി
ശ്രീനാഥ് നേരിട്ടത് ക്രൂരപീഡനം: മഹേഷ് വടി കൊണ്ട് അടിക്കുന്നത് പതിവ്, മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം, പ്രതി റിമാൻഡിൽ