'ഉറങ്ങുന്ന സുന്ദരി' കുട്ടികളെ പഠിപ്പിക്കരുതെന്ന് ഒരമ്മ

Published : Nov 24, 2017, 02:06 PM ISTUpdated : Oct 05, 2018, 02:55 AM IST
'ഉറങ്ങുന്ന സുന്ദരി' കുട്ടികളെ പഠിപ്പിക്കരുതെന്ന് ഒരമ്മ

Synopsis

ലണ്ടന്‍: പ്രൈമറി സ്കൂളുകളില്‍ 'ഉറങ്ങുന്ന സുന്ദരി'യെന്ന കഥ പഠിപ്പിക്കുന്നത് നിരോധിക്കണമെന്ന് ഒരമ്മ.  ആണ്‍കുട്ടികളില്‍ തെറ്റായ ധാരണ വളര്‍ത്തുന്നതിന് കഥ കാരണമാകുമെന്നാണ് ആരോപണം. ലണ്ടന്‍ സ്വദേശിയായ സാറാ ഹാളിന്റേതാണ് ആവശ്യം. ദുര്‍മന്ത്രവാദിയുടെ ശാപത്തിനിരയാവുന്ന രാജകുമാരിയെ ചുംബനത്തിലൂടെ ശാപമോക്ഷം നല്‍കുന്നതാണ് ഉറങ്ങുന്ന സുന്ദരിയുടെ കഥാതന്തു. 

ഉറങ്ങുന്ന പെണ്‍കുട്ടികളെ ചുംബിക്കുന്നതില്‍ തെറ്റില്ലെന്ന ധാരണ ആണ്‍കുട്ടികളുടെ മനസില്‍ പതിയാന്‍ കഥ കാരണമാകുമെന്നാണ് സാറാ ഹാള്‍ ആരോപിക്കുന്നത്. ചെറുപ്രായത്തില്‍ മനസില്‍ പതിയുന്ന ഇത്തരം കെട്ട് കഥകള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിയ്ക്കുമെന്നാണ് സാറയുടെ അഭിപ്രായം.

 

ലൈംഗിക വിദ്യാഭ്യാസം ശരിയായ രീതിയില്‍ നടപ്പിലാകാത്ത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമാന രീതിയിലുള്ള കഥകള്‍ കുട്ടികള്‍ ഏതെല്ലാം തരത്തില്‍ സ്വീകരിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു. നാലുവയസുകാരിയെ അഞ്ചു വയസുകാരന്‍ പീഡിപ്പിക്കുന്ന സാഹചര്യങ്ങളില്‍  ഈ അമ്മയുടെ ആവശ്യത്തില്‍ കഴമ്പുണ്ടോയെന്ന് ചിന്തിക്കേണ്ടതുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു
ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ