സംസ്ഥാനത്ത് മാര്‍ച്ച് 30 ന് മോട്ടോര്‍ വാഹന പണിമുടക്ക്

By Web DeskFirst Published Mar 25, 2017, 12:44 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മുപ്പതിന് മോട്ടോര്‍ വാഹന പണിമുടക്ക്.ഇന്‍ഷ്വൂറന്‍സ് പ്രീമിയം അന്‍പത് ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.. ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കും.
 
 29 ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് വാഹന പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍, ടാക്‌സി, ഓട്ടോ  തുടങ്ങി എല്ലാ വാഹനങ്ങളും  പണിമുടക്കില്‍ പങ്കെടുക്കും. കൂട്ടിയ ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ചരക്ക് ലോറികള്‍ നേരത്തെ  30 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യപിച്ചിരുന്നു.

കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫേര്‍ ഫെഡറേഷനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇരു ചക്രവാഹനങ്ങള്‍ മുതല്‍ ബസ്സ് ,ലോറികള്‍, ടിപ്പര്‍, കാറുകള്‍ എന്നിവയുടേയെല്ലാം ഇന്‍ഷ്വറന്‍സ് പ്രീമിയം അന്‍പത് ശതമാനത്തിലേറെയാണ്  കൂട്ടിയിരിക്കുന്നത്. ലോറി സമരത്തിനൊപ്പം  മറ്റ് മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്ക് തുടര്‍ന്നാല്‍ ചരക്ക് നീക്കം തടസ്സപെടുന്നതിനൊപ്പം  ജനജീവിതവും ദുസ്സഹമാകും.

click me!