
സംഭവത്തെക്കുറിച്ച് ദേശീയമനുഷ്യാവകാശകമ്മീഷന്‍ സ്വമേധയകേസെടുത്തു. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ ആരോപിച്ചു. വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രീയവത്ക്കരിക്കാനാണ് ശ്രമം, അവര്‍ തീവ്രവാദികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. സിമി പ്രവര്‍ത്തകര്‍ക്ക് മാത്രം ഏങ്ങനെയാണ് ജയില്‍ ചാടാന്‍ കഴിയുന്നതടക്കമുള്ള കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭോപ്പാല്‍ ഏറ്റുമുട്ടലിനെക്കുറിച്ചാഷേപങ്ങള്‍ ഉയരുമ്പോഴാണ് ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ഇടപടല്‍. ഏറ്റുമുട്ടലും കസ്റ്റഡിയിലും മരിക്കുന്നവരെക്കുറിച്ച് ഏപ്പോഴും ആശങ്കയുണ്ടെന്ന് വ്യക്കമാക്കിയ മുനുഷ്യാവകാശകമ്മീഷന്‍ ഇക്കാര്യങ്ങളില്‍ ചില മാനദണ്ഡങ്ങള്‍ പുറത്തിറക്കിയെന്നും ചൂണ്ടിക്കാട്ടുന്നു. സിമി പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തില്‍ 6 ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ ഏറ്റുമുട്ടലില്‍ പ്രത്യേക അന്വേഷണം നടത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ചിലര്‍ ഭീകരര്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന് ആരോപിച്ച് കേന്ദ്രവാര്‍ത്താവിതരണമന്ത്രി വെങ്കയ്യനായിഡുവും മുഖ്യമന്ത്രി ശിവരാജ് സിംഗ് നിലപാട് ശക്തമാക്കി.
എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ പല വിശദീകരണവും പൊരുത്തപ്പെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏറ്റുമുട്ടല്‍ വിവാദം രാജ്യവ്യാപകചര്‍ച്ചയാകുമ്പോഴും പൊലീസ് വിശദീകരണത്തിലെ വൈരുധ്യം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറല്ലെന്ന് നിലപാടിലാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam