കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പ്പില്‍ തന്നെ: തുറന്ന് സമ്മതിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

Published : Jun 08, 2017, 12:35 PM ISTUpdated : Oct 05, 2018, 02:18 AM IST
കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പ്പില്‍ തന്നെ: തുറന്ന് സമ്മതിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

Synopsis

ദില്ലി: ഒടുവില്‍ സത്യം സമ്മതിച്ച് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മാന്സോറില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പില്‍ തന്നെയെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ സിംഗ് അറിയിച്ചു. ഇതേ തുടര്‍ന്ന് മാന്‍സോറിലെ ജില്ലാ കലക്ടറേയും പൊലീസ് സുപ്രണ്ടിനേയും സ്ഥലം മാറ്റി. ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്‍റെ വിലയ്ക്ക് വകവെയ്ക്കാതെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണാന്‍ മാന്സോറിലേക്ക് തിരിച്ചു.

സമരത്തിനിടെ കര്‍ഷകരുടെ ഇടയില്‍ നുഴഞ്ഞുകയറിയ സാമഹ്യവിരുദ്ധരാണ് വെടിവെച്ചത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഇത് വരെയുള്ള നിലപാട്.പൊലീസ് പിറകില്‍ നിന്ന് വെടിവെച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിട്ടും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കര്‍ഷകര്‍ മരിച്ചത് പൊലീസ് വെടിവെയ്പില്‍ തന്നെയെന്ന് ആഭ്യന്തരമന്ത്രി  ഭൂപേന്ദ്ര സിംഗ് സമ്മതിച്ചത്

ഇതിന് തൊട്ടുപിന്നാലെ ജില്ലാ കലക്ടറേയും പൊലീസ് സൂപ്രണ്ടിനെയും സ്ഥലം സര്‍ക്കാര്‍ സ്ഥലം മാറ്റി . കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയെ കലക്ടറെ കഴിഞ്ഞ  ദിവസം ജനങ്ങള്‍ വിരട്ടി ഓടിച്ചിരുന്നു. സര്‍ക്കാരിന്‍റെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് കര്‍ഷകരെ കാണാന്‍ രാഹുല്‍  ഗാന്ധി മാന്‍സോറിലെത്തി.

സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുന്നത് വരെ ഒരു രാഷ്ട്രീയപാര്‍ട്ടി നേതാവും മാന്‍സോരിലേക്ക് വരണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.  രാവിലെ ഉദയ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രാഹുല്‍ ഗാന്ധി ,റോഡ് മാര്ഗമാണ് മാന്‍സോറിലേക്ക് തിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സംഘര്‍ഷാസ്ഥ തുടരുകയാണ്. നിരവധി വാഹനങ്ങള്‍ക്ക് സമരക്കാര്‍  തീയിട്ടു. ട്രെയിന്‍ ,ബസ് സര്‍വീസുകള്‍ പലയിടത്തുംനിലച്ചു. 

മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനിലേക്കുള്ള മിക്ക ട്രെയിനുകളും  റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. കര്‍ഷകസമരത്തിന്‍റെ പ്രധാന കേന്ദ്രമായ മാന്‍സോറില്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലം ഉണ്ടായിട്ടില്ല.വായ്പാകുടിശഖയുള്ളവര്ക്ക പ്രത്യേക തിരിച്ചടവ് പദ്ധതി,വിളകള്‍ക്ക് ന്യായവില നിശ്ചയിക്കാന്‍ കമീഷന്‍ രൂപീകരണം, ആയിരംകോടിരൂപയുടെ വിലസ്ഥിരതാ ഫണ്ട് തുടങ്ങിയവയാണ് സര്‍ക്കാരിന്‍റെ പ്രധാന പ്രഖ്യാപനങ്ങള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല