അക്ബറല്ല, മഹാറാണാ പ്രതാപാണ്  മഹാനായ ഭരണാധികാരി; യോ​ഗി ആദിത്യനാഥ്

Web Desk |  
Published : Jun 15, 2018, 12:46 PM ISTUpdated : Jun 29, 2018, 04:28 PM IST
അക്ബറല്ല, മഹാറാണാ പ്രതാപാണ്  മഹാനായ ഭരണാധികാരി; യോ​ഗി ആദിത്യനാഥ്

Synopsis

അക്ബറെ മഹാനെന്ന് വിശേഷിപ്പിക്കരുത് മഹാറാണാ പ്രതാപാണ്  മഹാനായ ഭരണാധികാരി അഹിന്ദുക്കളും വിദേശീയരുമായവരെ രാജാവായി അം​ഗീകരിക്കാൻ കഴിയില്ല

ഉത്തർപ്രദേശ്: മു​ഗൾചക്രവർത്തിയായിരുന്ന അക്ബർ മഹാനായ ഭരണാധികാരിയായിരുന്നില്ല എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പതിനാറാം നൂറ്റാണ്ടിലെ മഹാറാണാ പ്രതാപാണ് ആ വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഭരണാധികാരി എന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.  ആരവല്ലി പർവ്വതനിരകളിലെ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു മഹാറാണാ പ്രതാപ്. അക്ബറിനെ ചക്രവർത്തിയായി അം​ഗീകരിക്കാൻ റാണാ പ്രതാപ് വിമുഖത പ്രകടിപ്പിച്ചിരുന്നു.  മഹാറാണാ പ്രതാപിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പ്രസം​ഗിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. ആർ എസ് എസിന്റെ മാസികയായ ആവാഹ് പ്രഹ്ര്രിയുടെ പ്രകാശനവും ചടങ്ങിൽ സംഘടിപ്പിച്ചിരുന്നു.

അഹിന്ദുക്കളും വിദേശീയരുമായവരെ രാജാവായി അം​ഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞയാളായിരുന്നു മഹാറാണ് പ്രതാപ്. ചരിത്രത്തെ വളച്ചൊടിക്കാൻ ആർക്കും സാധിക്കില്ല. മഹാനായ പ്രതാപിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാകണം ജനം മുന്നോട്ട് പോകേണ്ടതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. സ്വന്തം ലാഭത്തിന് വേണ്ടി ചരിത്രത്തെയും സംസ്കാരത്തെയും രാജ്യത്തെയും ഒറ്റുകൊടുക്കാൻ ചിലർ തയ്യാറാകുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുക. അത്തരക്കാർ  നേരിടേണ്ടിവരുന്ന നഷ്ടം വളരെ വലുതായിരിക്കും. പിന്നാക്ക വിഭാ​ഗത്തിന് വേണ്ടി പോരാടിയ രാജാവായിരുന്നു മഹാറാണാ പ്രതാപ് എന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ