
മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹകാര്യത്തില്‍ തീരുമാനമായി. ആനന്ദ് പിരാമലാണ് ഇഷയുടെ വരന്‍. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്‍റെ മകനാണ് ആനന്ദ്. പിരമാല്‍ വ്യവസായ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു . ഈ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്.
സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു. ഹാവാര്‍ഡ് ബിസ്‌നസ് സ്‌കൂള്‍ ബിരുദധാരിയാണ് ആനന്ദ്. നിലവില്‍ ആനന്ദ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സംരംഭമായ പിരാമല്‍ ഇ സ്വസ്ഥ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പാണ്.
ആനന്ദ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. റിലയന്‍സ് ജിയോ, റിലയന്‍സ് റിട്ടെയില്‍ എന്നീവയുടെ ബോര്‍ഡ് അംഗമാണ് ഇഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam