സമാജ്‍വാദി പാര്‍ട്ടിയില്‍ കുടുംബ കലഹം; അഖിലേഷ് യാദവിന് പാര്‍ട്ടി പദവി നഷ്ടമായി

Published : Sep 14, 2016, 03:19 PM ISTUpdated : Oct 05, 2018, 01:13 AM IST
സമാജ്‍വാദി പാര്‍ട്ടിയില്‍ കുടുംബ കലഹം; അഖിലേഷ് യാദവിന് പാര്‍ട്ടി പദവി നഷ്ടമായി

Synopsis

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യാദവ കുടുംബത്തിലെ മൂപ്പിളമത്തര്‍ക്കം സമാജ്‍വാദി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവും അച്ഛനും പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവും തമ്മില്‍ ഏറെ നാളായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇതിന് ഒടുവിലാണ് അഖിലേഷിനെ പാ‍ര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് മുലായം സിംഗ് മാറ്റിയത്. മുലായത്തിന്റെ സഹോദരനും മന്ത്രിസഭാംഗവുമായി  ശിവ്പാല്‍ യാദവിനെ  അധ്യക്ഷനാക്കി,  ശിവ്പാല്‍ യാദവിനെ  പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, സഹകരണം എന്നീ വകുപ്പുകളില്‍ നിന്ന് മാറ്റി  പകരം സാമൂഹ്യക്ഷേമവകുപ്പ് നല്‍കിയായിരുന്നു അഖിലേഷിന്റെ തീരുമാനം. 

ശിവ്പാലിന്റെ വിശ്വസ്തനായ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനേയും കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് മാറ്റിയിരുന്നു. അഴിമതി ആരോപണത്തില്‍ അഖിലേഷ് പുറത്താക്കിയ രണ്ട് മന്ത്രിമാരും മുലായത്തിന്റെ വിശ്വസ്തരായിരുന്നു. കുടുംബത്തില്‍ പ്രശ്നമില്ലെന്ന് പറഞ്ഞ അഖിലേഷ് സര്‍ക്കാരില്‍  പ്രശ്നമുണ്ടെന്ന് സമ്മതിച്ചു. ചില തീരുമാനങ്ങള്‍ സ്വയം എടുക്കും മറ്റുചിലത് മുലായത്തോട് ആലോചിച്ച ശേഷവും തീരുമാനിക്കുമെന്നും അഖിലേഷ് വിശദീകരിച്ചു. ലഖ്നൗവിലെ ഔദ്യോഗിക പരിപാടികളും അഖിലേഷ് റദ്ദാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും
കടലിൽ നിന്ന് പിടിച്ച മീൻ ലേലത്തിൽ വിറ്റ് 1.17 ലക്ഷം രൂപ സർക്കാർ കൊണ്ടുപോയി, ഒപ്പം 2.5 ലക്ഷം പിഴയും; നിയമലംഘനത്തിന് തൃശ്ശൂരിൽ ബോട്ട് പിടികൂടി