ഇക്കാര്യത്തില്‍ മുംബൈ വിമാനത്താവളത്തെ വെല്ലാന്‍ ലോകത്ത് മറ്റാരുമില്ല

Published : Feb 04, 2018, 04:37 PM ISTUpdated : Oct 05, 2018, 04:07 AM IST
ഇക്കാര്യത്തില്‍ മുംബൈ വിമാനത്താവളത്തെ വെല്ലാന്‍ ലോകത്ത് മറ്റാരുമില്ല

Synopsis

മും​ബൈ: വി​മാ​ന​സ​ര്‍​വീ​സു​ക​ളുടെ കാര്യത്തില്‍ സ്വന്തം പേരിലെ ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മുംബൈ വിമാനത്താവളം. ലോകത്തിലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഏ​ക റ​ണ്‍​വേ വി​മാ​ന​ത്താ​വ​ള​മാ​യ മും​ബൈ വി​മാ​ന​ത്താ​വ​ളം, ഒരു ദിവസം ഏറ്റവുമധികം ടേക്ക് ഓഫുകളും ലാന്റിങുകളും നിയന്ത്രിച്ചാണ് വീണ്ടും അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജ​നു​വ​രി 20ന് 980 ​സ​ര്‍​വീ​സു​ക​ളു​ടെ ടേ​ക്കോ​ഫും ലാ​ന്‍​ഡിങുമാണ് മുംബൈയില്‍ നടന്നത്.  ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ ആ​റി​ന് 974 സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി മും​ബൈ വി​മാ​ന​ത്താ​വ​ളം നേ​ടി​യ റി​ക്കാ​ര്‍​ഡാ​ണ്  ഒരു മാസം തികയും മുന്‍പ് തിരുത്തിക്കുറിച്ചത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഏ​ക റ​ണ്‍​വേ വി​മാ​ന​ത്താ​വ​ള​മാ​ണ് മും​ബൈ​യി​ലേ​തെ​ങ്കി​ലും ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക റ​ണ്‍​വേ വി​മാ​ന​ത്താ​വ​ളം യു​.കെ​യി​ലെ ഗാ​റ്റ്വി​ക് വി​മാ​ന​ത്താ​വ​ള​മാ​ണ്. 870 സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള കാ​ര്യ​ക്ഷ​മ​ത​യാ​ണ് ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്. ഈ ​സ​ര്‍​വീ​സു​ക​ള്‍ 19 മ​ണി​ക്കൂ​റി​ലാ​ണ് ന​ട​ത്തു​ന്ന​തും.

 രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ​നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ഇ​ത് നീ​ക്കി​യാ​ല്‍ മും​ബൈ​യി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യും. ഗാ​റ്റ്വി​ക് വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​ല്‍ 55 സ​ര്‍​വീ​സു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മ്പോ​ള്‍ മും​ബൈ​യു​ടെ പ​രി​ധി മ​ണി​ക്കൂ​റി​ല്‍ 52 മാ​ത്ര​മാ​ണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്