മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് 7 മരണം; നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

By Web DeskFirst Published Jul 25, 2017, 3:57 PM IST
Highlights

മുംബൈ: മുംബൈ ഘാഡ്കോപ്പറില്‍ നാലുനില കെട്ടിടം ഇടിഞ്ഞുവീണ് ഏഴു പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രാവിലെയായിരുന്നു അപകടം.

പതിനാല് ഫയര്‍ എഞ്ചിനുകളും മുംബൈ പൊലീസും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഘാഡ്കോപ്പര്‍ വെസ്റ്റില്‍ ശ്രേയസ് തിയേറ്ററിനടുത്തായി സായ്ദര്‍ശന്‍ എന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തകര്‍ന്ന കെട്ടിടത്തില്‍ ഒരു നഴ്‌സിംങ്ങ് ഹോം പ്രവര്‍ത്തിച്ചിരുന്നു. നഴ്‌സിങ്ങ് ഹോം നവീകരിക്കുന്ന പണി നടന്നുകൊണ്ടിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. 2015 ആഗസ്റ്റില്‍ സമാനമായ സംഭവം മുംബൈയില്‍ നടന്നിരുന്നു. പഴയ കെട്ടിടം തകര്‍ന്ന് 12 പേരാണ് അന്ന് മരിച്ചത്.

മുംബൈയില്‍ ആതേ വര്‍ഷം തന്നെ മറ്റൊരു മൂന്ന് നില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും രണ്ട് തവണ കെട്ടിടം തകര്‍ന്ന്  അളുകള്‍ മരിച്ചിരുന്നു.

click me!