വിമാനം തകർന്ന സംഭവം : പരീക്ഷണപ്പറക്കൽ നടത്തിയത് അനുമതിയില്ലാതെയെന്ന് ആരോപണം

Web Desk |  
Published : Jun 29, 2018, 10:59 AM ISTUpdated : Oct 02, 2018, 06:44 AM IST
വിമാനം തകർന്ന സംഭവം   : പരീക്ഷണപ്പറക്കൽ നടത്തിയത് അനുമതിയില്ലാതെയെന്ന് ആരോപണം

Synopsis

പരീക്ഷണപ്പറക്കലിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്  യു.വൈ ഏവിയേഷൻ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നാരോപണം 

മുംബൈ:  മുംബൈയിലെ വിമാനാപകടവുമായി ബന്ധപ്പെട്ട് വിമാന കമ്പനിയായ യുവൈ ഏവിയേഷനെതിരെ ഗുരുതര ആരോപണങ്ങൾ. ഡിജിസിഎ യുടെ അനുമതിയില്ലാതെയും, മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഇന്നലെ പരീക്ഷണപ്പറക്കൽ നടത്തിയതെന്നാണ് ആരോപണം. 

മതിയായ അനുമതികൾ ഇല്ലാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാതെയുമാണ് വിമാനം പരീക്ഷണപ്പറക്കലി നിറക്കിയത് എന്ന ഗുരുതര ആരോപണമാണ് ഉടമകളായ യുവൈ ഏവിയേഷനെതിരെ ഉയർന്നിരിക്കുന്നത്. 2014ൽ അപകടത്തെ തുടർന്ന് കേടുപാടുകൾ പറ്റിയ വിമാനം യു.പി സർക്കാരിൽ നിന്നാണ് യുവൈ ഏവിയേഷൻ വാങ്ങിയത്. ഡിജിസിഎ യുടെ അനുമതിയില്ലാതെയാണ് പരീക്ഷണ പറക്കൽ നടത്തിയതെന് മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി കീർത്ത് സോമയ്യ ആരോപിച്ചു.സംഭവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തമെന്ന് ആവശ്യവുമായി സോമയ്യ കേന്ദ്രർക്കാരിന് കത്ത് അയച്ചു. 

കൂടാതെ വിമാനത്തിൻ യുപി സർക്കാരിന്റെ ചിഹ്നം ഉപയോഗിച്ചതിനെതിരെ യു പി സർക്കാരും പരാതി നൽകിയിട്ടുണ്ട്. നേരത്തെ കമ്പനിയുടെ വിമാനങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്ന് സർക്കാർ ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് യുവൈ ഏവിയേഷൻ രംഗത്ത് എത്തി. എല്ലാ അനുമതികളും പരീക്ഷണപ്പറക്കലിനു മുൻപ് നേടിയിരുന്നു എന്ന് കമ്പനിയുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം
ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി