പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി

Published : Jun 15, 2017, 07:49 AM ISTUpdated : Oct 05, 2018, 01:38 AM IST
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി

Synopsis

ദില്ലി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി. ഡൽഹി ബീഗംപുർ പ്രദേശത്തെ രോഹിണിയിലെ പാർക്കിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. 

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഒന്പതോടെ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പാർക്കിൽ പോയി. ഇവിടെവച്ച് സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു മാതാപിതാക്കളോടു കളവ് പറഞ്ഞു. ഇതേതുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. 

പോലീസ് നടത്തി അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു കൂട്ടമാനഭംഗക്കഥ കളവാണെന്നു തെളിഞ്ഞു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് മാനഭംഗപ്പെടുത്തിയതിനെ സംബന്ധിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പോലീസ് പ്രതിയായ യുവായവിനെ അറസ്റ്റ് ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹംഗറിയിൽ 16 വർഷം നീണ്ട ഓർബൻ യുഗത്തിന് അന്ത്യം; പ്രതിപക്ഷത്തിന് വൻ വിജയം; വൻ തംരഗമെന്ന് വോട്ടെണ്ണൽ ഫലം
പുലർച്ചെ വാതിലിൽ മുട്ട് കേട്ട് തുറന്നു; ദേ മുറ്റത്തൊരു സായിപ്പ്! വീട്ടുകാർ ഭയന്നു; സഹായം അഭ്യർത്ഥിച്ച വിനോദസഞ്ചാരിക്ക് വഴികാട്ടി പൊലീസ്