കുട്ടികളുടെ പോഷകാഹാര വസ്തുക്കൾ തീയതി മാറ്റി വിൽപന: സ്ഥാപനത്തില്‍ പരിശോധന

By Web DeskFirst Published Apr 9, 2018, 11:13 AM IST
Highlights
  • കുട്ടികളുടെ പോഷകാഹാര വസ്തുക്കൾ തീയതി മാറ്റി വിൽപന നടത്തിയ സ്ഥാപനത്തില്‍ പരിശോധന

കൊച്ചി: കുട്ടികളുടെ കാലാവധി കഴിഞ്ഞ പോഷകാഹാര വസ്തുക്കൾ തീയതി മാറ്റി വിൽപന നടത്തിയ കൊച്ചിയിലെ കാർവാർ എന്ന സ്ഥാപനത്തിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന. മരട് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള മിക്ക ഉല്‍പന്നങ്ങളിലും ഇത്തരത്തില്‍ കാലാവധി സംബന്ധിച്ച് തിരിമറി നടത്തുന്നുണ്ട്. മുഴുവൻ സ്റ്റോക്കും നശിപ്പിക്കുമെന്ന് ഫുഡ്‌ സേഫ്റ്റി ഓഫീസർ സക്കീർ ഹുസൈൻ . സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി .

click me!