മൂന്നാര്‍ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

Published : Oct 29, 2017, 11:16 PM ISTUpdated : Oct 05, 2018, 03:30 AM IST
മൂന്നാര്‍ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

Synopsis

മൂന്നാര്‍: മൂന്നാര്‍ ഇരട്ടക്കൊലപാതകക്കേസില്‍ മൂന്നാര്‍ സ്വദേശി ചെല്ലദുരെ പിടിയില്‍. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട എസ്റ്റേറ്റ് മണി കൊല നടത്തിയതെന്നാണ് മൊഴി. ചെല്ലദുരൈയും ഭാര്യയും നടത്തി വന്ന മദ്യവില്‍പന പല തവണ എക്സൈസിലും പോലീസിലും അറിയിച്ചതിനാണ് ശരവണനെയും ജോണിനെയും കൊലപ്പെടുത്തിയത്. മണിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുത്തിരുന്നു

ഇക്കഴിഞ്ഞ 14ന് രാത്രിയാണ് എല്ലപ്പെട്ടി സ്വദേശികളായ ഓട്ടോഡ്രൈവര്‍മാര്‍ ശരവണനെയും ജോണ്‍ പീറ്ററിനെയും ബോഡിമേട്ടിന് സമീപമുള്ള മണപ്പെട്ടിയില്‍ വച്ച് കൊലപ്പെടുത്തിയത്.

മൂന്ന് ദിവസത്തിന് ശേഷം  മണി ഉത്തമപാളയം കോടതിയില്‍ കീഴടങ്ങി. സംസാരത്തിനിടെ പ്രകോപിതനായ താന്‍ ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് മണിയുടെ മൊഴി. അതേസമയം മണിയുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് സംശയിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെക്കോര്‍ഡ് എന്ന് മന്ത്രി; സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്
പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയം മേൽപ്പാടത്തിന്