യുവാവ് വെട്ടേറ്റുമരിച്ച നിലയിൽ

Published : Nov 19, 2016, 03:23 AM ISTUpdated : Oct 05, 2018, 03:21 AM IST
യുവാവ് വെട്ടേറ്റുമരിച്ച നിലയിൽ

Synopsis

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞിയിലാണ് സംഭവം. കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്ക്​ പോകുന്നവരാണ്​ മൃതദേഹം ആദ്യം കണ്ടത്​. തുടർന്ന് ​പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഗർഫിൽ ജോലി ചെയ്യുന്ന ഫൈസൽ അവധിക്ക്​ നാട്ടിൽ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ്​ സംഭവം.

പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. റെയില്‍വേസ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന ഫൈസലിനെ ഓട്ടോ തടഞ്ഞു വെട്ടുകയായിരുന്നുവെന്നാണ് വിവരം. തലക്കും വയറിനും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.

ആറു മാസം മുമ്പാണ് ഫൈസല്‍ മതം മാറിയത്. അനില്‍കുമാര്‍ എന്നായിരുന്നു പഴയ പേര്. ഭാര്യയെയു മക്കളെയും ഫൈസല്‍ അടുത്തിടെ ഇസ്ലാംമതത്തിലേക്ക് മതം മാറ്റിയിരുന്നു. തിരൂരങ്ങാടി ​പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്​റ്റ്​ ആരംഭിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല