
ഇടുക്കി മാങ്കുളത്ത് ഭർത്താവിന്റെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും കാമുകനും അറസ്റ്റിൽ. അവിഹിത ബന്ധം കണ്ടതിനെ തുടർന്നാണ് വധശ്രമമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബിജു, കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗമാണ്. കഴുത്തിന് പരുക്കേറ്റ അച്ചാമ്മ ചികിത്സയിൽ തുടരുന്നു.
മാങ്കുളം വിരിപാറ സ്വദേശിനി അച്ചാമ്മയെയാണ് മകൻ ബിജുവിൻറെ ഭാര്യ മിനിയും കാമുകൻ പാന്പുംകയം നടുവക്കുന്നേല്‍ ബിജുവും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. മിനിയും കോൺഗ്രസ്സ് നേതാവായ ബിജുവും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധവും പതിവായിരുന്നു. അടുത്തയിടെ ഇത് വീട്ടിൽ അറിയുകയും ഭർത്താവ് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും രഹസ്യമായി ബന്ധം തുടർന്നു വന്നു. സംഭവ ദിവസം അച്ചാമ്മ സമീപത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കം നോക്കി മിനി ബിജുവിനെ വീട്ടിലേക്ക് വിളിച്ചു. എന്നാൽ അച്ചാമ്മ എത്തിയതിനു ശേഷമാണ് ബിജു വന്നത്. അച്ചാമ്മ കുളിക്കാൻ പോയ സമയത്ത് ഇരുവരും തമ്മിൽ വീട്ടിൽ വച്ച് ബന്ധപ്പെടുകയും ചെയ്തു. അച്ചാമ്മ മടങ്ങിയെത്തിയപ്പോൾ രണ്ടുപേരെയും മുറിയിൽ ഒന്നിച്ചു കണ്ടുതോടെ വാക്കു തർക്കമുണ്ടായി.
ബോധമില്ലാതെ കിടന്നിരുന്ന അച്ചാമ്മ മരിച്ചെന്നു കരുതി ബിജു പോയി. കുറച്ചു സമയത്തിനു ശേഷം അമ്മ ബോധം കെട്ടുവീണെന്നു മിനി അയൽക്കാരെ അറിയിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. അടിമാലിയിലെ ആശുപത്രിയിലെ പരിശോധനയിൽ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ശ്രമം പുറത്തറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam