വിഴിഞ്ഞത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: അക്രമി സംഘം പിടിയില്‍

Published : May 09, 2017, 05:57 PM ISTUpdated : Oct 04, 2018, 04:26 PM IST
വിഴിഞ്ഞത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: അക്രമി സംഘം പിടിയില്‍

Synopsis

തിരുവനന്തപുരം:  വിഴിഞ്ഞത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിസംഘം പൊലീസ് പിടിയില്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഉച്ചക്കടയ്ക്ക് സമീപം പയറ്റുവിളയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

പയറ്റുവിള സ്വദേശികളായ ബിജു,സതീഷ് എന്നിവരെ ആറംഗ സംഘം ആക്രമിച്ചത്. മണല്‍കടത്തുസംഘമായ ഇവരോട് നേരത്തെ ഇരുവരും പലതവണ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍മേലുളള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പയറ്റുവിള സ്വദേശികളായ രാഹുല്‍, ദീപു, ബിജു, ചന്തു, മനോജ്, ബിനു, എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്
ആയുധങ്ങളുമായി വന്ന സംഘം ബിജുവിനെയും സതീഷിനെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു, 500 പേർക്കെതിരെ കേസ്
മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച, പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ