മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍

By Web DeskFirst Published Aug 8, 2017, 10:13 PM IST
Highlights

തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ  കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ്. പള്ളിത്തുറ സ്വദേശി ജോണ്‍സന്‍, രാമേശ്വരം സ്വദേശി മുഹമ്മദലി എന്നിവര്‍ അറസ്റ്റിലായി. വിഴിഞ്ഞം പുതിയപള്ളി സ്വദേശി ക്രിസ്റ്റടിമയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്‍ററിനു സമീപമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റടിമ പതിവായി കിടന്നുറങ്ങാറുള്ള കടല്‍ത്തീരത്തിനു സമീപമുള്ള കെട്ടിടത്തിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളായ ജോണ്‍സനും മുഹമ്മദലിയും ക്രിസ്റ്റടിമയെ കിടക്കാന്‍ അനുവദിച്ചില്ല. തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മ‍ര്‍ദ്ദിച്ച ശേഷം ക്രിസ്റ്റടിമയെ പ്രതികള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു. പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറയുന്നു.

വിഴിഞ്ഞം പുതിയപള്ളി സ്വദേശി ക്രിസ്റ്റടിമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്‍ററിനു സമീപമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റടിമ പതിവായി കിടന്നുറങ്ങാറുള്ള കടല്‍ത്തീരത്തിനു സമീപമുള്ള കെട്ടിടത്തിലേക്ക് പോയി. സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളായ ജോണ്‍സനും മുഹമ്മദലിയും ക്രിസ്റ്റടിമയെ കിടക്കാന്‍ അനുവദിച്ചില്ല. തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മ‍ര്‍ദ്ദിച്ച ശേഷം ക്രിസ്റ്റടിമയെ പ്രതികള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും തള്ളിയിട്ടു. പരിക്കേറ്റ ശേഷവും പ്രതികള്‍ മര്‍ദ്ദനം തുടര്‍ന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ്, ഗുരുതരമായി പരുക്കേറ്റ നിലയില്‍ ക്രിസ്റ്റടിമയെ നാട്ടുകാ‍ര്‍ കാണുന്നത്. വിഴിഞ്ഞം പൊലീസെത്തി സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയയാിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറയുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

click me!