കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു

Published : Dec 25, 2017, 06:16 PM ISTUpdated : Oct 05, 2018, 01:06 AM IST
കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്നു

Synopsis

കൊല്ലം: കണ്ണനല്ലൂരില്‍ യുവതിയെ വെട്ടിക്കൊന്നു. കിളികൊല്ലൂര്‍ സ്വദേശി സിനിത ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് കണ്ണനല്ലൂര്‍ സ്വദേശി സിനിത കൊല്ലപ്പെടുന്നത്. മൂന്ന് മാസം മുന്‍പാണ് സിനിതയും മൂന്ന് മക്കളും കണ്ണനല്ലൂരിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങുന്നത്. എറണാകുളത്ത് ജോലി നോക്കുന്ന സിനിത ക്രിസ്മസ് അവധിക്ക് നാട്ടിലെതതിയതാണ്. 

കണ്ണനല്ലൂര്‍ സ്വദേശി സതീശന്‍ ഏതാനും വര്‍ഷങ്ങളായി സിനിതക്കൊപ്പം താമസിച്ച് വരികയാണ്.   സ്ഥിരം മദ്യപാനി ആയ സതീശന്‍ സിനിതയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ക്രിസ്മസ് ദിനത്തിലും പതിവ് പോലെ മദ്യപിച്ച സതീശന്‍ സിനിതയുമായി വഴക്കിട്ടു. 

അതിനൊടുവില്‍ ഇയാള്‍ സിനിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച സതീശനെ  നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മരിച്ച സിനിതയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കപ്പലുകൾക്ക് 18 കോടി വീതം; ഹോർമുസ് കടക്കാൻ കപ്പലുകൾക്ക് ഇറാൻ വൻ ട്രാൻസിറ്റ് ഫീ ഈടാക്കുമെന്ന് റിപ്പോർട്ട്
യുവതിയെ ക്രൂരമായി അക്രമിച്ച് കവർച്ച, പ്രതി പിടിയിൽ കവർച്ച മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് പൊലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്, പീഡനശ്രമത്തിന് കേസ്