മുരുകന്‍റെ മരണം: മെഡിക്കല്‍കോളേജിലെ ഡ്യൂട്ടി ഡോക്ടർമാരുടെ അറസ്റ്റ് ഉടന്‍

Published : Sep 10, 2017, 10:23 AM ISTUpdated : Oct 04, 2018, 05:08 PM IST
മുരുകന്‍റെ മരണം: മെഡിക്കല്‍കോളേജിലെ ഡ്യൂട്ടി ഡോക്ടർമാരുടെ അറസ്റ്റ് ഉടന്‍

Synopsis

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണത്തില്‍ ഡ്യൂട്ടി ഡോക്ടർമാരെ അറസ്റ്റ് ചെയ്തേക്കും. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടർമാര്‍ക്ക് വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ട് ആയുധമാക്കിയാണ് പൊലീസിന്‍റെ നീക്കം. മുരുകനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുവന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയർ റസിഡന്‍റിനെയും പിജി ഡോക്ടറെയുമാണ് ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ഇരുവരെയും ചോദ്യം ചെയ്തു. അതേസമയം  അറസ്റ്റ് ഉണ്ടേയേക്കും എന്ന സൂചനയില്‍ ഇരുവരും ഹൈക്കോടതിയില്‍
 മുൻകൂർ ജാമ്യാപേക്ഷ നൽകി.  

മുരുകനെ എത്തിച്ച ദിവസം അത്യാഹിത വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന സീനിയര്‍ റസിഡന്‍റ് , പിജി ഡോക്ടര്‍ എന്നിവര്‍ക്ക് വീഴ്ച്ച പറ്റിയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ഒ പി ടിക്കറ്റ് എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, വെന്റിലേറ്റര്‍ ഉണ്ടോ എന്ന് എല്ലാ വിഭാഗത്തിലും വിളിച്ചന്വേഷിച്ചില്ല എന്നീ വീഴ്ച്ചകളാണ് ഡോക്ടര്‍ക്ക് ഉണ്ടായെന്നാണ് കണ്ടെത്തല്‍.

ആരോഗ്യവകുപ്പിന്‍റെ ഈ റിപ്പോർട്ട് ആയുധമാക്കിയാണ് പൊലീസിന്‍റെ നീക്കം. അതേസമയം പിജി ഡോക്ടര്‍മാരെ ബലിയാടാക്കി അറസ്റ്റുചെയ്താല്‍ സമരം തുടങ്ങുമെന്ന് പിജി അസോസിയേഷന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി 14ന് പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് അടൂർ ന​ഗരസഭയിൽ‌ തോൽവി