
മലപ്പുറം: മാട്ടിറച്ചി നിരോധനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്‌ളീം ലീഗ്. നിരോധനം അപ്രായോഗികമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
ആലോചനയോ പാര്‍ലമെന്റില്‍ ചര്‍ച്ചയോ ചെയ്യാതെ വിഷയത്തെ ലാഘവത്തോടെ കണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ട അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും കെപിഎ മജീദ് പറഞ്ഞു.വിശ്വാസപരവും ജീവല്‍പരവുമായ ഭക്ഷണം മൗലികാവകാശമാണ്. ഇത് തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam